Posts

മുൻധാരണകൾ മാറ്റിയൊരു ആഫ്രിക്കൻ യാത്ര

Image
  ചില രാജ്യങ്ങളുടെ പേരുകൾ ചെറുപ്പം മുതലേ കേട്ടുപരിചയമുള്ളതായിരിക്കും. ഒരിക്കൽ അവിടെയെത്തുമെന്ന് അന്ന് ചിന്തിച്ചിട്ടുപോലുമുണ്ടാകില്ല. എനിക്ക് സിംബാബ്‌വെയും അങ്ങനെയൊരു രാജ്യമായിരുന്നു. വാരാന്ത്യ ദിനങ്ങളിലും സ്കൂൾ അവധിക്കാലതും കൂട്ടുകാരോടൊപ്പം    മണിക്കൂറുകളോളം ക്രിക്കറ്റ് കളിച്ചിരുന്ന ഒരു ബാല്യകാലമുണ്ടായിരുന്നു. വലിയൊരു ക്രിക്കറ്റ് ആരാധകനൊന്നുമായിരുന്നില്ലെങ്കിലും റിക്കി പോണ്ടിങ്ങിനെയും ആൻഡ്രൂ സൈമൺഡ്സിനെയും ഇഷ്ടമായിരുന്നു. ഇന്ത്യയും സിംബാബ്‌വെയും തമ്മിലുള്ള മത്സരങ്ങൾ കാണുമ്പോൾ ഹെൻറി ഒലോംഗയുടെ അതിവേഗ ബൗളിങ്ങും ശ്രദ്ധിച്ചിട്ടുണ്ട്. അങ്ങനെയൊക്കെയാണ് സിംബാബ്‌വെ എന്ന പേര് ചെറുപ്പം മുതലേ മനസ്സിൽ പതിഞ്ഞത്. വർഷങ്ങൾക്കിപ്പുറം ആ രാജ്യത്തേക്ക് ഒരു യാത്രക്ക് എനിക്ക് അവസരം കൈവന്നിരിക്കുകയാണ്. വിമാനം ഹരാരെയിലേക്ക് താഴ്ന്നിറങ്ങുമ്പോൾ അതുകൊണ്ടുതന്നെ ഒരു പ്രത്യേക സന്തോഷമുണ്ടായിരുന്നു. ചെറുപ്പം മുതലേ കേട്ടുപരിചയമുള്ള സിംബാബ്‌വെ ഇന്ന് വിമാനത്തിന്റെ ജനലിനപ്പുറം എന്റെ മുന്നിൽ. വിമാനം ഹരാരെയിലെ റോബർട്ട് ഗബ്രിയേൽ മുഗാബെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിലംതൊട്ടപ്പോൾ ആ സന്തോഷത്തിന് മറ്റൊരു കാരണവും ക...